തിരുവനന്തപുരം: കോണ്‍ട്രാക്ട് കാരിയേജ് ലൈസന്‍സികളില്‍ നിന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് വിദഗ്ധന്‍ എന്നിവരുടെ കമ്മിറ്റി രൂപീകരിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post