പത്തനംതിട്ട: പമ്പ ത്രിവേണി സ്നാന സരസിലെ ജലദൗലഭ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇതുപ്രകാരം ഇന്ന് മുതല്‍ ഈസം 19വരെ പമ്പ അണക്കെട്ടില്‍നിന്നും സ്ലയിസ് വാല്‍വ്വഴി ജലം തുറന്നുവിടും. ഈ വെള്ളം കൊച്ചുപമ്പാ വിയറിലെ തടയണയില്‍ ശേഖരിച്ചശേഷം അവിടെ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25,000 ക്യൂബിക് മീറ്റര്‍ എന്നതോതില്‍ പമ്പാ ത്രിവേണി സ്നാന സരസിലേക്ക് തുറന്നുവിടും.
പമ്പാ നദീ തീരത്ത് എത്തുന്ന തീര്‍ഥാടകരും പരിസരവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post