തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ കളക്ടര്‍ അധ്യക്ഷയായ സമിതി കര്‍ശന ഉപാധികളോടെ അനുമതി നല്‍കി. പൂര വിളംബരത്തിന് ഒമ്പതര മുതല്‍ പത്തര വരെ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
നാല് പാപ്പാന്മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് കര്‍ശനമായി നിയന്ത്രിക്കും. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ആനയെ പുറത്തുനിന്നു നടത്തിക്കൊണ്ടു വരുന്നതും ഒഴിവാക്കിയിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
Discussion about this post