കോഴിക്കോട്: വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താമരശ്ശേരി ചുരം റോഡില്‍ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു.
വലിയ വാഹനങ്ങള്‍ക്ക് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു.
Discussion about this post