ദില്ലി: ബിജെപി സര്‍ക്കാര്‍ വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. മോദിയുടെ ഭരണകാലത്ത്സാ ധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാന്ധിജിയെക്കുറിച്ച് അധിക്ഷേപപരാമര്‍ശങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നും പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞും. ഈ പരാമര്‍ശങ്ങള്‍ അച്ചടക്ക സമിതിക്ക് മുമ്പാകെ നല്‍കിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post