തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 8-ാം വാര്‍ഷികസമ്മേളനം സ്റ്റാച്യു ജിപിഒ ലെയ്‌നിലുള്ള സംസ്‌കൃതിഭവനില്‍ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുധര്‍മ്മപരിഷത്ത് അദ്ധ്യക്ഷന്‍ എം.ഗോപാല്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ സുരേഷ് ബാബു, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍, ഷാജു തുടങ്ങിയവര്‍ ആശംസാപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ നന്ദുമഹാദേവന്‍, ബിന്ദുസനല്‍, ജി.മല്ലികാദേവി തുടങ്ങിയവരെ ആദരിച്ചു.
മദ്ധ്യാഹ്നസഭയില്‍ കേരള സര്‍വകലാശാല മലയാളം വിഭാഗം മേധാവി ഡോ.എ.എം ഉണ്ണിക്കൃഷ്ണന്‍ ‘നമ്മുടെ ധര്‍മ്മവും കര്‍ത്തവ്യവും” എന്ന പ്രബന്ധം അവതരിപ്പിച്ചു. സമാപനസഭയുടെ ഉദ്ഘാടനം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീക്ഷേത്രത്തിലെ സ്വാമി മഹേശ്വരാനന്ദ സരസ്വതി നിര്‍വഹിച്ചു. സമ്മേളനത്തില്‍ ആര്‍ഷധര്‍മ്മ പുരസ്‌കാരം സായിഗ്രാമം കെ.എന്‍.ആനന്ദകുമാര്‍, പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം കെ.രാമന്‍ നായര്‍, ഡോ.സുലോചന നായര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. മലയാളം-ഹിന്ദി സാഹിത്യകാരന്‍ കെ.സി.അജയകുമാര്‍, അശ്വതി ജ്വാല തുടങ്ങയവരെയും സമ്മേളനസഭയില്‍ ആദരിച്ചു.
Discussion about this post