കൊച്ചി: നെഹ്‌റുട്രോഫി വള്ളംകളിയുടെ ചുമതലയുള്ള നെഹ്‌റു ട്രോഫി സൊസൈറ്റി അഴിമതി കാണിക്കുന്നുവെന്നും പിരിച്ചു വിടണമെന്നുമാരോപിച്ച് നല്‌കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റീസ് ചെലമേശ്വര്‍, ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി ഫണ്‌ട് ദുര്‍വിനിയോഗം ചെയ്യുകയാണെന്നും പിരിച്ചു വിടണമെന്നുമാരോപിച്ച് ആലപ്പുഴ ചുങ്കം സ്വദേശി വര്‍ഗീസ് പൂപ്പാളി, ചന്ദ്രമംഗലം പി.സി. സിബിമോന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്.
Discussion about this post