തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ബ്രിഡ്ജിന് സമീപം വന്‍ തീപിടുത്തം. മേലേ പഴവങ്ങാടിയില്‍ കുടകളും ബാഗുകളും വില്‍ക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ട് എന്ന സ്ഥാപനത്തിലാണ് ആദ്യം തീ പിടിച്ചത്. രണ്ടു നിലകളായുള്ള ഈ കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പടരുകയായിരുന്നു.
രാവിലെ ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോഴാണ് തീ കത്തുന്നത് കണ്ടത്. സ്കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് അധികം സാധനങ്ങള്‍ ഗോഡൌണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട പഴക്കമുള്ള കടകള്‍ ചുറ്റും ഉണ്ടായിരുത് സമീപത്തേക്ക് തീ എളുപ്പം ആളിപ്പിടിക്കുന്നതിന് ഇടയാക്കി. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും തീ പടര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍മാന് പരിക്കേറ്റു. ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ സന്തോഷിനാണ് പരിക്കേറ്റത്. 5 അഗ്‌നിശമന യൂണിറ്റുകള്‍ കഠിനപ്രയത്നംചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.
Discussion about this post