തിരുവനന്തപുരം: ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധി എഴുതിയെന്നു പറഞ്ഞ ചെന്നിത്തല്ല യുഡിഎഫ് വര്‍ഗീയതയ്ക്ക് എതിരായ പേരാട്ടം തുടരുമെന്നും പറഞ്ഞു.
ഇരുപത് സീറ്റുകളില്‍ 19 ഇടത്തും ഭൂരിപക്ഷം നേടിയ യുഡിഎഫ് അതിഗംഭീര വിജയമാണ് നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയമാണ് നേടിയത്. കേരള ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പരാജയമാണ് ഇടതുപക്ഷം നേടിയതെന്നു പറഞ്ഞ ചെന്നിത്തല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവ് ആണ് പിണറായി എന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post