ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രവര്‍ത്തക സമിതി തള്ളി. രാഹുലിനോട് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ഏകകണ്ഠമായി ആവശ്യപ്പെട്ടതായി മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു ഘട്ടത്തിലും രാഹുല്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല, മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുത്തത്, അതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിനു മാത്രമല്ലെന്നും നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചു പണി നടത്താന്‍ രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകസമിതി ചുമതലപ്പെടുത്തി. സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഈ തീരുമാനത്തെ എതിര്‍ത്തു. രാജി തീരുമാനത്തില്‍ ഉറച്ചു നിന്ന രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തിലും ഈ തീരുമാനം ആവര്‍ത്തിക്കുകയായിരുന്നു.
Discussion about this post