ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 50% സീറ്റുകള്‍ സര്‍ക്കാരിനു നല്‍കാമെന്നു മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ അറിയിച്ചു.സ്വാശ്രയ മെഡിക്കല്‍ കോളജിലേക്കു സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. വിഷയത്തില്‍ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഹര്‍ജി പരിഗണിക്കുന്നതു ഈ മാസം 30ലേക്കു മാറ്റി. അതിനകം മറുപടി നല്‍കണമെന്നു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സര്‍ക്കാരിനെ എന്തു കൊണ്ടു കേസില്‍ കക്ഷിയാക്കുന്നില്ലെന്നും കോടതി ചോദിച്ചു.
അതേസമയം, പ്രവേശനപരീക്ഷ നടത്താന്‍ സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നു മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. കുറഞ്ഞ മെറിറ്റിലുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനാണു പരീക്ഷ വൈകിപ്പിക്കുന്നതെന്നും മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.
Discussion about this post