ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ മോദിയുടെ പേര് നിര്‍ദേശിച്ചു. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചു. ജെഡിയു നേതാവ് നിതീഷ് കുമാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവരും മോദിയുടെ നേതൃത്വത്തെ പിന്തുണച്ചു സംസാരിച്ചു. ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും പങ്കെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതോടെ വൈകിട്ട് എട്ടു മണിക്ക് മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതിനായിരിക്കും സത്യപ്രതിജ്ഞ.
Discussion about this post