തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയിക്കുന്നതിനായി ജൂറി രൂപീകരിച്ച് ഉത്തരവായി. കഥാവിഭാഗത്തില്‍ ടി.വി, ചലച്ചിത്ര സംവിധായകന്‍ ഷാജി. എമ്മും, കഥേതര വിഭാഗത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ പി. ബാലനും രചനാവിഭാഗത്തില്‍ എഴുത്തുകാരന്‍ എസ്.ഡി. പ്രിന്‍സുമാണ് ജൂറി ചെയര്‍മാന്‍മാര്‍.
ടി. ദീപേഷ് (ടി.വി, ചലച്ചിത്ര ഡയറക്ടര്‍), മുന്‍ഷി ബൈജു (ചലച്ചിത്ര, ടി.വി അഭിനേതാവ്), ജി. ഹരി എഫ്.റ്റി.ഐ.ഐ (സൗണ്ട് എഞ്ചിനീയര്‍), വി.എസ്. ബിന്ദു (എഴുത്തുകാരി) എന്നിവരാണ് കഥാവിഭാഗം ജൂറി അംഗങ്ങള്‍.
അന്‍സര്‍ ഷാ എഫ്.റ്റി.ഐ.ഐ (ക്യാമറാമാന്‍), എ.വി. തമ്പാന്‍ (ടി.വി, ചലച്ചിത്ര സംവിധായകന്‍), പ്രൊഫ. എം. വിജയകുമാര്‍ (എഴുത്തുകാരന്‍, നിരൂപകന്‍), കെ.എസ്. ചന്ദ്രലേഖ (ഡോക്യൂമെന്ററി സംവിധായിക) എന്നിവരാണ് കഥേതര വിഭാഗം ജൂറി അംഗങ്ങള്‍.
റഹീം (ജേര്‍ണലിസ്റ്റ്), റ്റി.എസ് ബീന (ബീനാരഞ്ജിനി- ജേര്‍ണലിസ്റ്റ്) എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍.
മൂന്നു വിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയായിരിക്കും.
Discussion about this post