കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുക്കും. കേസിന് ശുപാര്‍ശ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറായി. ബുധനാഴ്ച വൈകുന്നേരത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. ഡയറക്ടറുടെ അനുമതിയോടെ ഈയാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ഡയറക്ടറുടെ അനുമതിയോടെയാവും കേസ് രജിസ്റ്റര്‍ ചെയ്യുക. കിറ്റ്‌കോ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളില്‍ നിരവധി വിള്ളലുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Discussion about this post