തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2018 പ്രഖ്യാപിച്ചു. ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയല്‍, ടെലിഫിലിം സംവിധായകന്‍. അമൃതാ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ശിവമോഹന്‍ തമ്പി സംവിധാനം ചെയ്ത ക്ഷണപ്രഭാചഞ്ചലമാണ് മികച്ച ടെലി സീരിയല്‍. കാലന്‍ പോക്കര് ഒരു ബയോപിക് ആണ് 20 മിനിട്ടില്‍ താഴെയുള്ള മികച്ച ടെലിഫിലിം. ബിന്‍സാദ് വി. എം ആണ് ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും. കുമാര്‍ദാസ് വി.കെ നിര്‍മാണം. 20 മിനിട്ടില്‍ കൂടിയ ടെലിഫിലിം വിഭാഗത്തില്‍ ദേഹാന്തരത്തിനാണ് പുരസ്‌കാരം. ദേഹാന്തരത്തിലെ അഭിനയത്തിന് രാഘവന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. പ്രൊഫ. അലിയാര്‍, ഷാഹീന്‍ സിദ്ദിഖ് എന്നിവരാണ് മികച്ച രണ്ടാമത്തെ നടന്‍മാര്‍. ദേവാംഗനയിലെ അഭിനയത്തിന് സീന ആന്റണിയാണ് മികച്ച നടി. വത്സല മേനോന്‍ മികച്ച രണ്ടാമത്തെ നടിയായി. സ്വസ്തിക ബി. മനോജാണ് മികച്ച ബാലതാരം. ബിജിബാലിന് മികച്ച സംഗീത സംവിധാനത്തിനും ഷൈജല്‍ പി. വിയ്ക്ക് മികച്ച ചിത്രസംയോജനത്തിനും പ്രിജിത്തിന് മികച്ച ഛായാഗ്രഹണത്തിനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു.
ജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാന്‍ഡ് എന്നിവര്‍ക്കാണ് മികച്ച ശബ്ദലേഖന പുരസ്‌കാരം. കൈരളി പീപ്പിളിലെ സമശീതോഷ്ണാവസ്ഥയ്ക്കാണ് പുരസ്‌കാരം. സുജിത് രാഘവാണ് മികച്ച കലാസംവിധായകന്‍. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം അമ്പൂട്ടിക്കും പാര്‍വതി പ്രകാശിനുമാണ്. കിഷോര്‍ എന്‍. കെ, അപ്സര എന്നിവരാണ് മികച്ച ഹാസ്യാഭിനേതാക്കള്‍. ആല്‍ബി ഫ്രാന്‍സിസ് സംവിധാനം ചെയ്ത ഒള്ളത് പറഞ്ഞാലാണ് മികച്ച കോമഡി പ്രോഗ്രാം. അമൃത ടിവി നിര്‍മിച്ച ഓട്ടം ലീഫ് ദിബിഗ് സ്റ്റേജ് ആണ് മികച്ച ടിവി ഷോ.
ശ്യാം കൃഷ്ണയാണ് മികച്ച കഥാകൃത്ത്. ആന്റണി ആന്റണിയുടെ സംവിധാനത്തില്‍ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഡിസംബറിലെ ആകാശമാണ് മികച്ച രണ്ടാമത്തെ സീരിയല്‍.
അഭിനയത്തില്‍ വിജയ് മേനോന്‍, അനീഷ് രവി, ഛായാഗ്രഹണത്തിന് സിനു സിദ്ധാര്‍ത്ഥ്, ശബ്ദ ലേഖനത്തിന് രൂപേഷ് ആര്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനവും സിക്സ്റ്റസ് പോള്‍സണ്‍ നിര്‍മാണവും നിര്‍വഹിച്ച ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍ ആണ് മികച്ച ജനറല്‍ ഡോക്യുമെന്ററി. സയന്‍സ് പരിസ്ഥിതി വിഭാഗത്തില്‍ ജയ ജോസ് രാജ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച കുമുദിനി ഒരു ആമ്പല്‍പ്പൂവിന്‍ കഥയാണ് മികച്ച ഡോക്യുമെന്ററി. ബയോഗ്രഫി വിഭാഗത്തില്‍ ഐ. പി. ആര്‍. ഡി നിര്‍മിച്ച് നീലന്‍ സംവിധാനം നിര്‍വഹിച്ച പ്രേംജി: ഏകലോചന ജന്‍മം ആണ് മികച്ച ഡോക്യുമെന്ററി. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തില്‍ ആര്‍. പാര്‍വതിദേവി നിര്‍മിച്ച് പ്രിയ രവീന്ദ്രന്‍ സംവിധാനം ചെയ്ത ഈ ജീവിതത്തിന് പേര് സംഗീതമാണ് മികച്ച ഡോക്യുമെന്ററി. ശ്രീനാഥ് വി. സംവിധാനം ചെയ്ത വണ്‍ ഇന്‍ മില്യണ്‍സ് ആണ് മികച്ച വിദ്യാഭ്യാസ പരിപാടി. ഡോ. ജിനേഷ് കുമാര്‍ എരമം, ദീപക് ജി. നായര്‍ എന്നിവരാണ് മികച്ച ആങ്കര്‍. ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രളയബാക്കി കടലിന്റെ മക്കള്‍, കരയുടെയും പരിപാടി ചെയ്ത ബിജി തോമസ് ആണ് മികച്ച സംവിധായകന്‍.
ഏഷ്യാനെറ്റ് ന്യൂസിലെ സുജിത്ത് സുന്ദരേശനാണ് മികച്ച ന്യൂസ് ക്യാമറാമാന്‍. മനോരമ ന്യൂസിലെ പത്തുമണി വാര്‍ത്തയ്ക്ക് ഡെന്‍സില്‍ ആന്റണി മികച്ച വാര്‍ത്താവതാരകനായി. മായ വി.യാണ് മികച്ച ആങ്കര്‍. ഗിരീഷ് പുലിയൂര്‍, ഷീല രാജ് എന്നിവരാണ് മികച്ച കമന്റേറ്റര്‍. കൈരളി ടിവിയിലെ ഞാന്‍ മലയാളിയുടെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് ആണ് മികച്ച ഇന്റര്‍വ്യൂവര്‍. ഏഷ്യാനെറ്റ് ന്യൂസില്‍ അവതരിപ്പിച്ച ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് എന്ന വാര്‍ത്തയ്ക്ക് കെ. അരുണ്‍കുമാര്‍ മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായി. മനോരമ ന്യൂസിലെ ന്യൂസ് മേക്കറാണ് മികച്ച ടിവി ഷോ. ജോയ്ഫുള്‍ സിക്സ്, ബാലകവിതകള്‍ എന്നിവയാണ് മികച്ച കുട്ടികളുടെ പരിപാടി.
മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം കെ. കുഞ്ഞികൃഷ്ണന്റെ പ്രളയകാലത്തെ മലയാളം ടെലിവിഷന്‍ നേടി.
Discussion about this post