പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരത്തില്‍ കുറവൊന്നുമില്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറന്മുള സ്‌ട്രോങ്‌റൂമിലാണ് ശബരിമലയില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി സൂക്ഷിക്കുന്നത്. ഇവയില്‍ നിന്ന് ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇവയെക്കുറിച്ച് മഹസറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌ട്രോങ് റും തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.
Discussion about this post