കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്കു പിന്നിലെന്നാണ് വിവരം. ഇയാള്‍ക്ക് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു. ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post