കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് തുറന്നു സമ്മതിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോല്‍ക്കത്തയില്‍ ബംഗാള്‍ സംസ്ഥാന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളില്‍ ഇടത് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് ആദ്യമായാണ് സിപിഎം സമ്മതിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് സിപിഎമ്മില്‍നിന്ന് വോട്ട് ചോര്‍ച്ച ആരംഭിച്ചത്. ഇടത് അനുഭാവികളുടെ വോട്ട് ചോര്‍ന്നെങ്കിലും സിപിഎം പാര്‍ട്ടി അംഗങ്ങളുടെ വോട്ട് തങ്ങള്‍ക്കു തന്നെ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post