തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ ഗതാഗത നിയന്ത്രണം ഇന്നുമുതല്‍ നിലവില്‍ വന്നു. എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടം ബൈപാസില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. സര്‍വീസ് റോഡ് വഴിയാണ് ഗതാഗത പുന ക്രമീകരണം നടത്തിയിട്ടുള്ളത്. കഴക്കൂട്ടം മുതല്‍ ടെക്നോ പാര്‍ക്ക് വരെയുള്ള ഭാഗമാണ് ഇന്ന് മുതല്‍ അടയ്ക്കുന്നത്. ആറുമാസം വരെയാണ് ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി നഗരത്തില്‍ 60 ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 20 ട്രാഫ്ക് വാര്‍ഡന്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, കഴക്കൂട്ടം ടെക്നോപാര്‍ക്ക് അടക്കം നിരവധി ഓഫീസുകളും സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന മേഖലയായതിനാല്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനം വേഗത്തില്‍ തീര്‍ക്കുവാനാണ് ഹൈവേ അതോറിറ്റിയുടെ നിര്‍ദ്ദേശം.
Discussion about this post