ഗുരുവായൂര്‍: ശനിയാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും. ഇതിനായി 112 കിലോ താമരപ്പൂക്കള്‍ ശേഖരിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് വ്യക്തമാക്കി. 2008-ലും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനതിനെത്തിയപ്പോഴും മോദി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ താമരക്കുളങ്ങളില്‍ നിന്നും ശേഖരിക്കുന്ന താമരയാണ് തുലാഭാരത്തിനായി ഉപയോഗിക്കുന്നത്.
Discussion about this post