ദില്ലി: സ്‌കൂളിനു തീപിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ ദബുവാ കോളനിയിലെ എഎന്‍ഡി കോണ്‍വെന്റ് എന്ന സ്വകാര്യ സ്കൂളിലാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സ്കൂളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.
അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post