തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ഇന്നും നാളെയും സംസ്ഥാനവ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും കണ്ണുരും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.
കര്‍ണാടക തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെയാകും കാറ്റിന്റെ സഞ്ചാരം. മുന്‍ കരുതല്‍ എന്ന നിലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.
Discussion about this post