ന്യൂഡല്‍ഹി: വ്യോമസേനയുടെ കാണാതായ എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ലിപോ മേഖലയില്‍ വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അസമിലെ ജോര്‍ഹത് വ്യോമതാവളത്തില്‍ നിന്ന് ഈ മാസം മൂന്നിന് അരുണാചലിലെ മേചുകയിലേക്കു ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണിപ്പോള്‍.
Discussion about this post