ദില്ലി: കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ട്രെയിന്‍ യാത്രക്കാര്‍ കുഴഞ്ഞു വീണു മരിച്ചു. കേരളാ എക്‌സ്പ്രസില്‍ ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാരാണ് മരിച്ചത്. അസഹനീയമായ ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറഞ്ഞു.
എസ് 8, എസ് 9 കോച്ചുകളിലായി 68 അംഗങ്ങളാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.
എന്നാല്‍ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമെ പറയാനാകു എന്ന് റെയില്‍വെയുടെ പറയുന്നു.
Discussion about this post