കൊല്ലം: കൊട്ടാരക്കരയ്ക്കു സമീപം വാളകത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ നാലുപേരുടെ നില ഗുരുതരമാണ്.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പ്രകാശ്, കണ്ടക്ടര്‍ സജീവ് എന്നിവരുപ്പടെ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post