കോട്ടയം: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതിന്റെ പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും രാവിലെ പത്തുവരെ ഒപി ബഹിഷ്‌കരിച്ചു. രാവിലെ അഞ്ചു മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്‍ക്കുന്നവരില്‍ പലരും. അതേസമയം, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഐഎംഎ അറിയിച്ചിരുന്നു. ഇതിനിടെ സമരം രാജ്യവ്യാപകമായി ശക്തമാകുകയാണ്. ഡല്‍ഹി എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് ഉച്ചയ്ക്കു 12 മുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ സമരം പ്രഖ്യാപിച്ചു.
കോല്‍ക്കത്തയിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും ആശുപത്രി ആക്രമണങ്ങള്‍ നിരന്തരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി സമരം നടത്തുന്നത്.
Discussion about this post