ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ സ്വരം പ്രധാനമാണ്. പ്രതിപക്ഷത്തിന്റെ പങ്കിനെ സര്‍ക്കാര്‍ വിലമതിക്കുമെന്നും മോദി വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ എംപിമാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമങ്ങളുടെ സഹകരണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post