ശ്രീനഗര്‍: കശ്മീരില്‍ അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.സൈന്യത്തിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ബിദൂര ഗ്രാമത്തില്‍ രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.













