അബുജ: നൈജീരിയയില്‍ ബോര്‍ണോ സംസ്ഥാനത്തെ കൊണ്ടുംഗയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയത്. ടിവിയില്‍ ഫുട്‌ബോള്‍ മത്സരം കാണുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി രാത്രി എട്ടരയോടെ മൂന്നു സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
ചാവേര്‍ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്,
Discussion about this post