തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ പോലീസ് സേനയില്‍ ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കമ്മീഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഇനിയും പഠിക്കേണ്ടതായുണ്ട്. സമവായത്തിലൂടെ മാത്രമേ ഇക്കാര്യം നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഭരണം പോലീസിന് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. നഗരത്തിലെ പോലീസിന് കൂടുതല്‍ അധികാരം കിട്ടുന്നമുറയ്ക്ക് ക്രമസമാധാനം കൂടുതല്‍ ശക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post