പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ നീക്കം ചെയ്തു. കളക്ടറുടെ നിര്‍ദേശപ്രകാരം പള്ളി ഭാരവാഹികളാണ് ദു:ഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകള്‍ മാറ്റിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. അതേസമയം വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് കളക്ടര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് വിഎച്ച്പി അടക്കമുള്ള ഹിന്ദുസംഘടനകളുടെ തീരുമാനം. നാളെ കെ പി ശശികല ടീച്ചറുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേക്ക് മാര്‍ച്ച് നടത്തും.
Discussion about this post