ശബരിമല: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വംമന്ത്രി കടംകപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശനത്തിനെതിരേ ബില്‍ അവതരിപ്പിക്കാന്‍ ആര്‍എസ്പി അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വന്‍ഭൂരിപക്ഷം നേടി വിജയിച്ച ബിജെപി സര്‍ക്കാര്‍ തന്നെ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ബില്‍ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.
Discussion about this post