കൊച്ചി: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
ദേവസ്വം ഭൂമിയിലാണോ, സര്‍ക്കാര്‍ ഭൂമിയിലാണോ കുരിശുകള്‍ നാട്ടിയതെന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേ സമയം പാഞ്ചാലിമേട്ടില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടയാനായി എത്തിയത്.
സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത് പ്രവര്‍ത്തകര്‍ നാമജപം നടത്തി പ്രതിഷേധിച്ചു.
മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. കൂടാതെ ചരിത്രപ്രാധാന്യമേറിയ സ്ഥലംകൂടിയാണിവിടം.
Discussion about this post