ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കുപോലും ഭീഷണിയായിക്കൊണ്‌ടിരിക്കുന്ന നാണയപ്പെരുപ്പം തടയാന്‍ വേണ്‌ട കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കി. നിലവില്‍ പത്തുശതമാനത്തിലെത്തി നില്‍ക്കുന്ന നാണയപ്പെരുപ്പത്തിന്റെ തോത്‌് താഴ്‌്‌ത്താന്‍ ധനവിതരണം കൂടുതല്‍ കര്‍ക്കശമാക്കണമെന്നു സമിതി ചെയര്‍മാന്‍ സി. രംഗരാജന്‍ പറഞ്ഞു.
ഓഗസ്‌്‌റ്റു മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ നാണയപ്പെരുപ്പ നിരക്ക് എട്ടുശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒടുവില്‍ അത് ആറര ശതമാനം വരെയാകാം. ഇന്ധനവില വര്‍ധനയെത്തുടര്‍ന്നാണ് ഇപ്പോള്‍ നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതെന്നാണു സമിതിയുടെ വിലയിരുത്തല്‍.
ജൂലൈ 27നു ബാങ്കിന്റെ വാര്‍ഷിക അവലോകന യോഗം നിശ്ചയിച്ചിട്ടുണ്‌ട്. അതിനു മുമ്പ്‌് ശക്‌്‌തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ താല്‍ക്കാലികാശ്വാസമെന്ന നിലയില്‍ ചെറിയ നടപടികളുടെ തുടര്‍ച്ചയാണു വേണ്‌ടത്.രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള ധനത്തിന്റെ ഒഴുക്ക് നോക്കുമ്പോള്‍ സമ്പദ്‌വ്യവസ്‌ഥയുടെ ശക്‌തമായ ഒരു തിരിച്ചുവരവാണു കാണാന്‍ കഴിയുകയെന്നു രംഗരാജന്‍ പറഞ്ഞു. റിപോ, റിവേഴ്‌സ് റിപോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഇനിയും വര്‍ധന വരുത്തുമെന്നു പ്രതീക്ഷിക്കുന്നുണ്‌ട്.
ഈ മാസം ആദ്യം ഈ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. പൊതുവിതരണ സംവിധാനങ്ങളിലൂടെ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചും ധാന്യങ്ങള്‍ക്കു നികുതിരഹിത ഇറക്കുമതി അനുവദിച്ചും വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്നു രംഗരാജന്‍ ആവശ്യപ്പെട്ടു.
Discussion about this post