തിരുവനന്തപുരം: മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.
പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ പറയുന്നത്.
Discussion about this post