കോഴിക്കോട്: കല്ലട ബസില്‍ യുവതിക്കെതിരെ പീഡനശ്രമമെന്നു പരാതി. സുരേഷ് കല്ലടയുടെ സ്ലീപ്പര്‍ ക്ലാസിലാണ് തമിഴ് യുവതിക്കു നേരെയാണ് പീഡന ശ്രമമുണ്ടായത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിയേയാണ് ബസ്സിലെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബസ് പോലീസ് പിടിച്ചെടുത്തു.
കണ്ണൂരില്‍ നിന്നും പുറപ്പെട്ട ബസ് കോഴിക്കോടെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. യുവതി ബഹളം വെച്ചതിനേ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിന് മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോണ്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post