മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വിക്ടോറിയ സംസ്ഥാനത്ത് ദയാവധം നിയമപരമാക്കുന്നു. വിക്ടോറിയ സംസ്ഥാനത്ത അതീവ ഗുരുതരനിലയിലുള്ള രോഗികള്‍ക്ക് ബുധനാഴ്ചമുതല്‍ ദയാവധത്തിന് അപേക്ഷിക്കാം. ഗുരുതരരോഗം ബാധിച്ച, ഒരുവര്‍ഷത്തിലധികം ആയുസ്സ് നീണ്ടുനില്‍ക്കാത്ത മുതിര്‍ന്നവര്‍ക്കുമാത്രമാണ് നിയമം ഉപയോഗപ്പെടുത്താനാവുക.
രോഗികള്‍ക്ക് മാന്യമായി അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ അവസരം നല്‍കുന്നതാണ് നിയമമെന്ന് വിക്ടോറിയന്‍ പ്രധാനമന്ത്രി ഡാനിയല്‍ അന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.
Discussion about this post