തിരുവനന്തപുരം: 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. നഗരസഭാ സെക്രട്ടറി എംകെ ഗിരീഷ് , അസിസ്റ്റന്റ് എഞ്ചീയനീയര്‍ കലേഷ്, ഓവര്‍സിയര്‍ ബി സുധീര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പ്രാഥമികാന്വേഷണത്തില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഓഡിറ്റോറിയത്തിന് പ്രവര്‍ത്തന അനുമതി നല്‍കുന്നതില്‍ അനാവശ്യ കാലതാമസത്തില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത്. നഗരസഭാ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണമന്ത്രി എസി മൊയ്ദീന്‍ ക്ഷോഭിച്ച് ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാര്‍ ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സ് വിഭാഗത്തോടും ,റീജണല്‍ ജോയിന്റ് ഡയറക്ടറോടും മന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post