ഹൈദരാബാദ്: നാല് രാജ്യസഭാ എംപിമാര്‍ ടിഡിപി വിട്ട് ബിജെപിയിലേക്ക് പോകുന്നു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്റാവു എന്നിവരാണു ബിജെപിയില്‍ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്ക് ഇന്നു വൈകുന്നേരം കത്തു കൊടുത്തത്.
ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭതിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രയില്‍ രണ്ടു തിരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. തോല്‍വിക്ക് ശേഷം ചന്ദ്രബാബു നായിഡുവിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.
Discussion about this post