തിരുവനന്തപുരം: മില്‍മയുടെ പുതിയ അള്‍ട്രാ ഹൈ ടെംപറേച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്ലൈഫ് പാലിന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവും ചേര്‍ന്ന് നിര്‍വഹിച്ചു.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പുതുതായി കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയില്‍ ഉത്പാദിപ്പിക്കുന്ന യു.എച്ച്.റ്റി പാല്‍ കേരളത്തിലെ ആദ്യ സംരംഭമാണ്.
അള്‍ട്രാ ഹൈ ടെംപറേച്ചര്‍ പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ലോംഗ് ലൈഫ് പാല്‍ തണുപ്പിച്ച് സൂക്ഷിക്കാതെ കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാന്‍ സാധിക്കും. വൈറ്റമിന്‍ എ, ഡി എന്നിവ ചേര്‍ത്താണ് ഈ പാല്‍ വിപണിയില്‍ എത്തിക്കുന്നത്.
ചടങ്ങില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മെഴ്സിക്കുട്ടി അമ്മ, പി. തിലോത്തമന്‍, കെ.സി. ജോസഫ് എം.എല്‍.എ, മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post