കൊച്ചി: ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ഇത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കോടതി പറഞ്ഞു. കൂടാതെ അടുത്ത മാസം 15-നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കാനും് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാജന്‍ ആന്തൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ ഉള്ള ഫയലുകളും രേഖകളും സാജന് നല്‍കിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.
ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
Discussion about this post