തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷനും, എനര്‍ജി മാനേജ്മെന്റ് സെന്ററും (ഇ.എം.സി) ഊര്‍ജകാര്യക്ഷമത, സുസ്ഥിര ഊര്‍ജ വികസനം എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇ.എം.സി ആദ്യമായാണ് എനര്‍ജി മാനേജ്മെന്റ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നത്. പവര്‍ ഡിസ്ട്രിബ്യൂഷന്‍, വ്യവസായങ്ങളിലെ ഊര്‍ജകാര്യക്ഷമത, ഡിമാന്റ് സൈഡ് മാനേജ്മെന്റ് എന്നീ മേഖലകളിലുള്ള പവര്‍ഗ്രിഡിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുവാന്‍ ധാരണാപത്രത്തിലൂടെ സാധിക്കും. പവര്‍ഗ്രിഡിലെയും ഇ.എം.സി യിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പവര്‍ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഗാര്‍ഗ്, ഇ.എം.സി ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
Discussion about this post