തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റല്‍ ഗാര്‍ഡനുള്ള ആദ്യ രാജ്ഭവനെന്ന നേട്ടം കേരള രാജ്ഭവന് സ്വന്തം. രാജ്ഭവനിലെ 183-ഓളം വൃക്ഷയിനങ്ങളില്‍ പതിപ്പിച്ച ലേബലിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആ വ്യക്ഷത്തിന്റെ പ്രാദേശിക നാമം, ശാസ്ത്രീയ നാമം, പൂവ്, കായ്, സസ്യകുടുംബം, പ്രത്യേകത, ഉപയോഗങ്ങള്‍ തുടങ്ങിയവ അറിയാനാകും. ഇതിനായി ട്രീസ് ഓഫ് കേരള രാജ്ഭവന്‍ എന്ന വെബ്‌സൈറ്റും രൂപകല്പന ചെയ്തിട്ടുണ്ട്.
കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. എ. ഗംഗാപ്രസാദിന്റേയും റിസര്‍ച്ച് സ്‌കോളര്‍ അഖിലേഷ് എസ്. വി. നായരുടേയും ശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
രാജ്ഭവനില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന്‍പിള്ള മരങ്ങളുടെ ഡിജിറ്റലൈസേഷന്റെ അച്ചടിപ്പതിപ്പ് ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറി. പൊതു സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള സംരംഭം കനകക്കുന്ന് കൊട്ടാരവളപ്പിലാണുള്ളത്. അതും ഇവരുടെ നേതൃത്വത്തില്‍ തന്നെയാണ് ചെയ്തത്.
Discussion about this post