ന്യൂഡല്‍ഹി: എ.പി. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ, വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി സന്ദര്‍ശിച്ചിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ മോദിയെ പുകഴ്ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
Discussion about this post