തൃശൂര്‍: തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റാണ് കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യോഗത്തില്‍ റദ്ദാക്കിയത്.
ഏപ്രില്‍ 21നാണ് കേസിനാദ്പദമായ സംഭവം നടന്നത്. ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് കചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്‍ടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒയ്ക്ക് കത്തുനല്‍കിയിരുന്നു.
Discussion about this post