തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.ആര്‍.ചാന്ദിനി അര്‍ഹയായി. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ സംസ്ഥാന ലെപ്രസി ഓഫിസര്‍ ഡോ.ജെ.പത്മലതയ്ക്കാണു പുരസ്‌കാരം.
ആലപ്പുഴ ഇഎസ്‌ഐഡി ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോര്‍ജ് ഹറോള്‍ഡ് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വീസ്), മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീശന്‍ (സ്വയംഭരണം), ആരോഗ്യ വകുപ്പ് ഡെന്റല്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സൈമണ്‍ മോറിസണ്‍ (ഡെന്റല്‍), കോഴിക്കോട് ചാലപ്പുറത്ത് പീഡിയാട്രിക് കണ്‍സല്‍റ്റന്റ് ഡോ.സി.എം.അബൂബക്കര്‍ (സ്വകാര്യം) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
ജൂലൈ ഒന്നിനു ഡോക്ടേഴ്സ് ദിനാചരണ ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
Discussion about this post