കൊച്ചി: സ്വാശ്രയ പിജി പ്രവേശനത്തില്‍ അമ്പത് ശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചു. നാല് ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ 29 വിദ്യാര്‍ത്ഥികളുടെയും പരിയാരത്തെ നാല് കോളേജുകളുടെയും പ്രവേശനം റദ്ദാക്കും. തൃശൂര്‍ അമല, ജൂബിലി, തിരുവല്ല പുഷ്‌പഗിരി, കോലഞ്ചേരി കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് റദ്ദാക്കുക.
സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പിജി പ്രവേശനം നാളത്തേക്ക് കൂടി നീട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വര്‍ഷാവര്‍ഷം സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ ഉണ്‌ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാര്‍ സീറ്റുകളില്‍ നടത്തിയ പ്രവേശനം റദ്ദാക്കണമെന്ന് എം.സി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നടത്തിയ പ്രവേശനം റദ്ദാക്കുന്ന കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനമെടുക്കാം.
Discussion about this post