ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകബാങ്ക് 250 മില്യണ്‍ യുഎസ് ഡോളറിന്റെ (1726 കോടി രൂപ) വായ്പ അനുവദിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവച്ചു. 1.25 ശതമാനമാണ് വര്‍ഷിക പലിശ. മുപ്പതു വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കണം.
പ്രളയത്തിനുശേഷം ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാഷിംഗ്ടണില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം സഹായം അനുവദിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും ഉള്‍പ്പെടുത്തി ലോകബാങ്ക് കരാറുണ്ടാക്കിയത്. ജലസേചനം, അഴുക്കുചാല്‍ പദ്ധതികളുടെ നവീകരണം, കൃഷി എന്നീ മേഖലകളിലേക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
Discussion about this post