മുംബൈ: കനത്തമഴെയത്തുടര്‍ന്ന് മുംബൈയിലെ ജനജീവിതം താറുമാറായി. വിമാന സര്‍വീസുകളെയും പ്രളയം കാര്യമായി ബാധിച്ചു. തിങ്കളാഴ്ച രാത്രി സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് പ്രധാന റണ്‍വേ അടച്ചിട്ടത് 48 മണിക്കൂറിന് ശേഷമേ തുറക്കു.
റണ്‍വേയില്‍നിന്നു തെന്നിമാറിയ ഇപ്പോഴും മാറ്റാനായിട്ടില്ല. വിമാനം നീക്കുന്നതിനായി 150 നീളത്തില്‍ റാമ്പ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയെ തുടര്‍ന്ന് ഇന്ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
Discussion about this post