ന്യൂഡല്‍ഹി: ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ശശി തരൂര്‍ എം.പി.യുടെ ചോദ്യത്തിന് മറുപടി നല്‍കവേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് സര്‍ക്കാര്‍ നിലപാട് ലോക്‌സഭയില്‍ വ്യക്തമാക്കിയത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെയും പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Discussion about this post